കാഞ്ഞങ്ങാട്: കോവിഡിനെ അതിജീവിച്ച അതേ ഇച്ഛാശക്തിയോടെ സമൂഹത്തിലെ തൊഴിലില്ലായ്മയും അതിന്റെ ഭാഗമായുള്ള ദാരിദ്ര്യവും കുറക്കാൻ കഴിയണമെന്നും ഇതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജൻ പറഞ്ഞു. തൊഴിലന്വേഷകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമേകുന്നതിന് പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി ജില്ലതല ബോധവത്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൗൺസിലർ കുസുമ ഹെഗ്ഡെ, ജില്ല ലീഡ് മാനേജർ എൻ.വി. ബിമൽ, നബാർഡ് സി.ആർ.ഡി പ്രോഗ്രാം ഓഫിസർ ഇ.സി. ഷാജി എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫിസർ കെ.വി. രാജേഷ് സ്വാഗതവും പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ, എൻ.ബി. വിമൽ എന്നിവർ ക്ലാസെടുത്തു. ഫോട്ടോ: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിൽ സംരംഭകർക്കുള്ള ബോധവത്കരണ പരിപാടി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.