കാസർകോട്: ഖത്തർ കെ.എം.സി.സി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ടി. ഉബൈദ് സ്മാരക അവാർഡുകൾ വിതരണം ചെയ്തു. ഹോട്ടൽ സിറ്റി ടവർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള പുരസ്കാരം ഡോ. എം.പി. ഷാഫി ഹാജിക്കും സാഹിത്യ പുരസ്കാരം ആയിശത്ത് ഹശൂറക്കും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വിതരണം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി ജില്ല പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. അഷ്റഫ്, ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എം. മുനീർ ഹാജി, യഹിയ തളങ്കര, ഖാദർ ചെങ്കള, എം.സി ഖമറുദ്ദീൻ, എ.എം. കടവത്ത്, അഷ്റഫ് എടനീർ, ടി.എ. ശാഫി, അഡ്വ. വി.എം.മുനീർ, കെ.പി. മുഹമ്മദ് അഷ്റഫ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സഹീർ ആസിഫ്, ആദംകുഞ്ഞി തളങ്കര, എ.പി. ഉമ്മർ, എ. അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, സി.എ. അബ്ദുല്ലക്കുഞ്ഞി, മുത്തലിബ് പാറക്കെട്ട്, ഹാരിസ് എരിയാൽ, മുഹമ്മദ് കുഞ്ഞി എരിയാൽ, കെ.സി. സാദിഖ്, മുസ്തഫ ബാങ്കോട്, റസാഖ് കല്ലട്ടി തുടങ്ങിയവർ സംസാരിച്ചു. pma salam ഖത്തർ കെ.എം.സി.സി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ടി. ഉബൈദ് സ്മാരക അവാർഡുകൾ സമ്മാനിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.