താലൂക്ക് ആശുപത്രിയിലേക്കുള്ള പടവുകൾ തകർന്നു

നീലേശ്വരം: താലൂക്ക് ആശുപത്രിയിലേക്ക് കയറുന്ന പടവുകൾ തകർന്നത് രോഗികൾക്ക് ദുരിതമാകുന്നു. മലയോര റോഡിനു സമീപത്തുകൂടി താലൂക്ക് ആശുപത്രിയിലേക്ക് രോഗികൾ കാൽനടയായെത്തി കയറിപ്പോകുന്ന കരിങ്കൽ പടവുകളാണ് തകർന്നത്. താഴത്തെ രണ്ടു പടവുകളാണ് തകർന്ന് അപകടഭീഷണി ഉയർത്തുന്നത്. പ്രായമായവരും കുട്ടികളുമാണ് പടവുകൾ തകർന്നതുമൂലം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രായമായ നിരവധി രോഗികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും വീണ് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വീണ് അപകടത്തിൽപെട്ടവർ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും നഗരസഭയാണ് ശരിയാക്കേണ്ടതെന്നുപറഞ്ഞ് കൈമലർത്തുകയാണ്. വള്ളിക്കുന്ന്, ചക്ലിയ കോളനി, വട്ടപ്പൊയിൽ പത്തിലകണ്ടം എന്നിവിടങ്ങളിൽനിന്നുവരുന്ന രോഗികൾ കാൽനടമാർഗം ഈ പടവുകളിൽ കൂടിയാണ് ആശുപത്രിയിൽ എത്തുന്നത്. മറ്റൊരു ഭാഗത്ത് റോഡ് ഉണ്ടെങ്കിലും സാധാരണക്കാരായ ആളുകൾ നടന്ന് ഈ വഴിയിൽ കൂടിയാണ് ഡോക്ടറെ കാണാൻ എത്തുന്നത്. വാഹനങ്ങൾ ഉള്ളവരാണ് റോഡിൽക്കൂടി എത്തുന്നത്. പടവുകൾ കടക്കുന്നിടത്ത് വെളിച്ചമില്ലാത്തതും കൂടുതൽ ദുരിതമാകുന്നു. ഡോക്ടറെ കാണിച്ചശേഷം മരുന്നുവാങ്ങി ഈ പടവുകൾ വഴിയാണ് പുറത്തേക്കുവരുന്നത്. താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും യോഗം ചേരുകയോ രോഗികളുടെ ദുരിതംകാണാനോ തയാറാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.