തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്വിറ്റിന്ത്യ ദിനം ആഘോഷിച്ചു. നടക്കാവ് കോളനി പ്രിയദർശിനി മന്ദിരത്തിൽ പതാകവന്ദനവും ക്വിറ്റിന്ത്യ ദിനാചരണവും നടന്നു. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് വൈശാഖ് കൂവാരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ പി. സജേഷ്, സുബീഷ് ഒളവറ, പ്രമീഷ് തൈക്കിൽ, രഞ്ജു കണ്ണൻ, ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ. യശോദ, ഇ. രാജേഷ് കുമാർ, ലീനാസതീഷ്, ശ്രുതിമഹേഷ്, ഷിജുദേവസി, കെ.യു. റോമുളൂസ് എന്നിവർ നേതൃത്വം നൽകി. പടം: നടക്കാവിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ക്വിറ്റിന്ത്യ ദിനാചരണത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.