ജില്ലതല ജൂനിയർ വുഷു ചാമ്പ്യൻഷിപ് സമാപിച്ചു

ചെറുവത്തൂർ: ജില്ലതല ജൂനിയർ വുഷു ചാമ്പ്യൻഷിപ് ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ മാർഷൽ ആർട്സ് അക്കാദമിയിൽ ചെറുവത്തൂർ മർച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ്​ എ.കെ. അൻസാർ ഉദ്ഘാടനം ചെയ്തു. ജില്ല വുഷു അസോസിയേഷൻ ജോയന്റ് സെക്രട്ടറി എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വിജയികളായ 12 പേർക്ക് റഫറി ടി.കെ. രവി മെഡലുകൾ നൽകി. ജില്ല സെക്രട്ടറി അനിൽ, അഞ്ജലി വി. നായർ, നിവേദ് നാരായൺ എന്നിവർ സംസാരിച്ചു. വിജയികൾ 14ന് കോഴിക്കോട് നടക്കുന്ന 21ാമത് സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനംചെയ്യും. പടം..ജില്ലതല ജൂനിയർ വുഷു ചാമ്പ്യൻഷിപ് വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.