വെല്‍ഫെയര്‍ സൊസൈറ്റിയുടെ കാരുണ്യഹസ്തം

കാഞ്ഞങ്ങാട്: ഇരുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട് ജീവിതം ഇരുളടഞ്ഞ നിർധനയുവാവിന് കാഞ്ഞങ്ങാട് മുസ്‌ലിം വെല്‍ഫെയര്‍ സൊസൈറ്റിയുടെ കാരുണ്യഹസ്തം. ചികിത്സാസഹായം മുഖ്യരക്ഷാധികാരി പാലക്കി സി. കുഞ്ഞാമദ് ഹാജി ഡയറക്ടര്‍ ടി. അബൂബക്കര്‍ ഹാജിക്ക് കൈമാറി. സൊസൈറ്റി ചെയര്‍മാന്‍ ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ 25ാം വാര്‍ഷികാഘോഷം സെപ്റ്റംബറില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. ട്രഷറര്‍ തായല്‍ അബ്ദുറഹ്മാന്‍ ഹാജി, കോഓഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി, ഡയറക്ടര്‍മാരായ എ. ഹമീദ് ഹാജി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഹാഷിം ആറങ്ങാടി, എം.കെ. റഷീദ്, ഓഡിറ്റര്‍ എ.പി. കരീം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി. റംസാന്‍ സ്വാഗതവും മുത്തലിബ് കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു. knhd welfare socitey കാഞ്ഞങ്ങാട് മുസ്‌ലിം വെല്‍ഫെയര്‍ സൊസൈറ്റി നിര്‍ധനരോഗിക്കുള്ള ചികിത്സാസഹായം മുഖ്യരക്ഷാധികാരി പാലക്കി സി. കുഞ്ഞാമദ് ഹാജി ഡയറക്ടര്‍ സി. അബ്ദുല്ല ഹാജിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.