വ്യാപാര ദിനവും പായസ വിതരണവും

തൃക്കരിപ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനം ആഘോഷിച്ചു. വ്യാപാരഭവനു മുന്നിൽ മുൻ ജില്ല വൈസ് പ്രസിഡന്റും കെ.വി. ലക്ഷ്മണൻ പതാക ഉയർത്തി. തുടർന്ന് വനിത വിങ്ങിന്റെ നേതൃത്വത്തിൽ പായസം വിതരണം ചെയ്തു. ജില്ല ട്രേഡ്സ് വെൽഫെയർ സ്കീമിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ അംഗങ്ങൾക്ക് മെംബർഷിപ്പും നൽകി. വിശ്രമജീവിതം നയിക്കുന്ന വ്യാപാരികളെ വീട്ടിൽ ചെന്ന് ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. എ.ജി. നൂറുൽ അമീൻ, കണ്ണൻ ഫോട്ടോ ഫാസ്റ്റ്, എസ്. അബ്ദുറഹിമാൻ, എം. അബ്ദുൽ റഷീദ്, സി. കൃഷ്ണൻ, ഫായിസ് കവ്വായി, പി.പി. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. കെ.വി. വസന്ത, രാധ, എം. മാലതി, പി.കെ. റഹ്മത്ത്, എൻ. കുഞ്ഞായിഷ, പ്രസിത കമൽ, കെ. നാരായണി എന്നിവർ നേതൃത്വം നൽകി. പടം// വ്യാപാര ദിനത്തിൽ തൃക്കരിപ്പൂരിൽ കെ.വി. ലക്ഷ്മണൻ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.