നീലേശ്വരം: നഗരസഭ, ഫിഷറീസ് വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, കുടുംബശ്രീ, കോസ്റ്റൽ പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ ശുചിത്വസാഗരം സുന്ദരതീരം കാമ്പയിൻ സംഘടിപ്പിച്ചു. നീലേശ്വരം അഴിത്തലയിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ജില്ല മിഷൻ കോർഡിനേറ്റർ ലിബിൻ വിനോദ്, കോസ്റ്റൽ എ.എസ്.ഐ വി.വി സന്തോഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി മോഹനൻ, ഹരിത കേരളം മിഷൻ ആർ.പി. വിജയൻ സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.പി ലത സ്വാഗതവും കൗൺസിലർ പി.കെ ലത നന്ദിയും പറഞ്ഞു. കൗൺസിലർമാരായ അബൂബക്കർ എം, വിനു നിലാവ്, അൻവർ സാദിഖ്, പ്രീത കെ, വിവി സതി, പി പി ലത, വത്സല സുരേഷ്, കെ മോഹനൻ, പി ശ്രീജ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ നാരായണി ടി, സ്മിത പി പി, രചന കെ പി, ഫിഷറീസ് വിഭാഗം ജീവനക്കാരായ സനൂപ്, നിതിൻ, ജെനി, ഹർഷ കൃഷ്ണ, ശശികല എന്നിവർ നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.