പടന്ന: ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണം നടത്തി. സ്കൂള്‍ മാനേജർ ടി.എം.എ. അബ്ദുൽ റഷീദ് വെള്ളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ യു.സി. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ വി.സി. മുഹമ്മദ് ഇഖ്ബാൽ, സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികളായ വി.കെ. സഫൂറ, നഫീസ തനൂജ, രസ്ന എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് ബോയ് സാദ് മുബഷിർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് ഗേൾ എസ്.വി. ഫാത്തിമത്ത് മർജാൻ യുദ്ധവിരുദ്ധ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.