കാഞ്ഞങ്ങാട്: ജില്ലയിലെ അനൗൺസർമാരുടെ കൂട്ടായ്മ നടത്തിയ 'ആരവം 2022' വേലാശ്വരം ഗവ. യു.പി സ്കൂളിൽ എഴുത്തുകാരി സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. ജയരാജ് കുണ്ടംകുഴി അധ്യക്ഷത വഹിച്ചു. ശബ്ദകലാകാരന്മാരായ കരിവെള്ളൂർ രാജൻ, ബാലകൃഷ്ണൻ പെരിയ, പ്രഭാകരൻ തിമിരി, അബ്ബാസ് മൗവ്വൽ എന്നിവരെ പൊന്നാടയണിയിച്ചു. സുരേഷ് വേലാശ്വരം, ദിവാകരൻ ഉപ്പള, അഭിലാഷ് മടിക്കൈ, അജിത്ത് കളനാട്, രാഗേഷ് ചെർക്കാപ്പാറ, ജയൻ കാട്ടുകൊച്ചി, ശിഹാബ് ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.