പതാക ഒരുക്കുന്ന തിരക്കിലാണിവർ

കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ നിർമിക്കുന്നത് 4180 പതാകകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശങ്കരംപാടിയിലെ ഫ്രന്റ്സ് കോട്ടണ്‍ ബാഗ് നിർമാണ യൂനിറ്റിന്റെ കീഴിലെ അഞ്ചു പേരാണ് പതാകകള്‍ തുന്നുന്നത്. എ.ഡി.എസ് അംഗം പ്രീതി പ്രകാശാണ് നേതൃത്വം നല്‍കുന്നത്. പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. 150 പതാകകള്‍ ഇതിനകം നിർമിച്ചു കഴിഞ്ഞു. 30 രൂപയാണ് ഒരു പതാകയുടെ വില. KUTTIKKOL NATIONAL FLAG കുറ്റിക്കോല്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ നിർമിച്ച ദേശീയ പതാകകള്‍ ഒരു ലക്ഷം സംരംഭം: പുത്തിഗെയില്‍ ലോണ്‍ സബ്സിഡി മേള കാസർകോട്: 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി പുത്തിഗെ പഞ്ചായത്തില്‍ ലോണ്‍ -ലൈസന്‍സ് -സബ്സിഡി മേള നടത്തി. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആല്‍വ മേള ചെയ്തു. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രേഖ മുഖ്യാതിഥിയായി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജില്ല മാനേജര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് എച്ച് അമര്‍നാഥ് സ്വാഗതവും പുത്തിഗെ വ്യവസായ വകുപ്പ് ഇന്റേണ്‍ എന്‍ വി വൈഷ്ണവ് നന്ദിയും പറഞ്ഞു. സിവില്‍ സർവിസ് അക്കാദമി കെട്ടിടത്തിന് സ്വന്തം സ്ഥലം ഉടൻ കാസർകോട്: സംസ്ഥാന സിവില്‍ സർവിസ് അക്കാദമിയുടെ കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയാണ് വിഷയം ജില്ല വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. സിവില്‍ സർവിസ് പഠനത്തിന് യുവജനങ്ങളെ പര്യാപ്തരാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കേന്ദ്രം നിലവില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ സയന്‍സ് പാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. 2019-20 ബജറ്റില്‍ ഒരു കോടി രൂപ കെട്ടിട നിർമാണത്തിനായി വകയിരുത്തിയിരുന്നു. ബല്ല വില്ലേജിലെ ചെമ്മട്ടംവയലില്‍ 25 സെന്റ് സ്ഥലം ഇതിനായി അനുവദിക്കുന്നതിന് കണ്ടെത്തി. സ്ഥലം കൈമാറുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഹൊസ്ദുര്‍ഗ് തഹസില്‍ദാറിന് നിർദേശം നല്‍കി. സൗകര്യ പരിമിതി മൂലം നിലവില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്ക് ടാലന്റ് ​െഡവലപമെന്റ് കോഴ്സ്, ഫൗണ്ടേഷന്‍ കോഴ്സ് മാത്രമാണ് കാഞ്ഞങ്ങാട് ഉപകേന്ദ്രത്തില്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് കീഴിലാണ് ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.