കുമ്പള: വിദ്യാഭ്യാസ രംഗത്തെ നിസ്വാർഥ പ്രവർത്തകരെ ആദരിച്ചു. കളത്തൂർ ഗവ. സ്കൂൾ പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വസന്ത, വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിലാസിനി എന്നിവരെയാണ് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചത്. കുമ്പള കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് രവി പൂജാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡന്റ് രവി പൂജാരി എന്നിവർ ഷാൾ അണിയിച്ചു. ലോക്നാഥ് ഷെട്ടി, നാസർ മൊഗ്രാൽ, ചന്ദ്ര കാജൂർ, ബഷീർ അഹ്മദ് സിദ്ദീഖ്, ശ്രീധർ റൈ, ഡോൾഫിൻ ഡിസൂസ, പൃഥ്വിരാജ് ഷെട്ടി, നാരായണ കളത്തൂർ, രാമ കാർളെ, തോമസ് ഡിസൂസ, ഉമേഷ് മാസ്റ്റർ, ഗണേശ് ഭണ്ഡാരി, രവി രാജ് തുമ്മ, ശേഖര ദർബാർകട്ട എന്നിവർ സംബന്ധിച്ചു. വിശാഖ ആൾവ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.