എം.പി സ്കൂളിൽ സ്കിൽ ഹബ്​ തുടങ്ങി

കാസർകോട്: പ്രധാനമന്ത്രി കൗശൽ വികാസിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സെൻട്രൽ ബോർഡ്‌ ഓഫ് സെക്കൻഡറി എജുക്കേഷന്റെയും നേതൃത്വത്തിലുള്ള നൈപുണ്യ വികസന പാഠശാലക്ക് എം.പി ഇന്റർനാഷനൽ സ്കൂളിൽ തുടക്കം. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എം.എ. മുഹമ്മദ്‌ ഷാഫി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അമ്പിളി സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. പി. അബ്ദുൽ ജലീൽ പദ്ധതി വിശദീകരിച്ചു. അധ്യാപിക സിനി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സഫ്‌വാൻ നന്ദിയും പറഞ്ഞു. mp school എം.പി ഇന്റർനാഷനൽ സ്കൂളിൽ നൈപുണ്യ വികസന പാഠശാല മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.