പി.കെ.എസ്. പഠന ക്യാമ്പ് സമാപിച്ചു

പി.കെ.എസ് പഠന ക്യാമ്പ് സമാപിച്ചു നീലേശ്വരം: പട്ടികജാതി ക്ഷേമസമിതി ജില്ല പഠന ക്യാമ്പ് പടന്നക്കാട് കാർഷിക കോളജ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ജഗദീഷൻ അധ്യക്ഷത വഹിച്ചു. സംഘടനവിഷയത്തിൽ സംസ്ഥാന ജോയന്റ് സെക്രട്ടറി ആർ. പൊന്നുകുട്ടൻ ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രൻ കൊക്കൽ, കെ.എസ്.കെ.ടി.യു സംസ്ഥാന ജോയന്റ് സെക്രട്ടറി വി.കെ. രാജൻ, കൊട്ടറ വാസുദേവ്, എം.കെ. പണിക്കർ, എം. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.