നീലേശ്വരം: ഒളിമ്പിക്സിൽ രാജ്യം അത്‍ലറ്റിക് വിഭാഗത്തിൽ ജാവലിൻ ത്രോയിൽ ഗോൾഡ് മെഡൽ നേടിയ നീരജ് ചോപ്രയുടെയും ഇന്ത്യയുടെയും നേട്ടത്തിന്റെ ഓർമക്കായി ദേശീയ ജാവലിൻത്രോ ദിനം ജില്ല റഗ്ബി അസോസിയേഷൻ ആചരിച്ചു. ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ജാവലിൻ ത്രോ ചെയ്ത് ഉദ്ഘാടനം ചെയ്തു. റഗ്ബി ജില്ല പ്രസിഡന്റ് എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കായികാധ്യാപിക ടി.ആർ. പ്രീതിമോൾ മുഖ്യാതിഥിയായി. ഇന്ത്യൻ മാസ്റ്റേഴ്സ് കായികതാരം വിശ്വനാഥ് കുഞ്ഞിപ്പുളിക്കാൽ, സന്തോഷ് കരുവാച്ചേരി, കരുണാറ്റൻ ചിറപ്പുറം, പ്രണവ് പള്ളിക്കര, ജഗത് ജയചന്ദ്രൻ, റഗ്ബി ജില്ല സെക്രട്ടറി മനോജ് പള്ളിക്കര, മധു ചെമ്മാക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.