ട്രോമാകെയറിന് ആംബുലൻസ് നൽകുമെന്ന് എം.എൽ.എ

കാസർകോട്​: ട്രോമാകെയർ വളന്റിയർ സംഗമം കാസർകോട്​ നഗരസഭ ടൗൺഹാളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ കാസർകോടിന് വികസന ഫണ്ടിൽനിന്ന് ആംബുലൻസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച വളന്റിയർമാരുടെ സംഗമത്തിൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, മുഖ്യാതിഥിയായി. ട്രാക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ, ജോയന്റ് ആർ.ടി.ഒ രാജേഷ്, സെകട്ടറി വി. വേണുഗോപാൽ, എം.വി.ഐ.എം വിജയൻ, ടി. വൈകുണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല കോഓഡിനേറ്റർ വി. പ്രജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ടി. ഉഷ നന്ദിയും പറഞ്ഞു. nellikunnu 1 ട്രോമാകെയർ വളന്റിയർ സംഗമം കാസർകോട്​ നഗരസഭ ടൗൺഹാളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.