സി.പി.ഐ റെയിൽവേ സ്റ്റേഷൻ മാർച്ച്

ചെറുവത്തൂർ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും പരശുറാം എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ചെറുവത്തൂർ ലോക്കൽ കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, എ. അമ്പൂഞ്ഞി, വി.വി. സുനിത എന്നിവർ സംസാരിച്ചു. മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പടം.. സി.പി.ഐ ചെറുവത്തൂർ ലോക്കൽ കമ്മിറ്റി ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.