അജാനൂരിൽ ജൈവകൃഷിക്ക് സഹായവുമായി കോട്ടച്ചേരി ബാങ്ക്

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിന്റെ നമ്മളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കേരളം മാതൃക കൃഷിത്തോട്ടമൊരുക്കുന്നതിനും തരിശ്ശായ മുഴുവൻ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുംകൂടി അജാനൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജൈവകൃഷിക്ക് സഹായവുമായി കോട്ടച്ചേരി സർവിസ് സഹകരണ ബാങ്ക്. പഞ്ചായത്തിലെ ആറാം വാർഡിൽ കുടുംബശ്രീ യുമായി ചേർന്ന് നാലേക്കർ തരിശുനിലത്ത് നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ വിത്ത്, വളം, മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവയുടെ വിതരണം നടന്നു. ബാങ്ക് പ്രസിഡന്റ് കെ. വിശ്വനാഥൻ, സെക്രട്ടറി പി. വനജാക്ഷി എന്നിവരിൽനിന്ന് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൻ കെ. മീന ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചെറാകോട്ട് കുഞ്ഞിക്കണ്ണൻ, ബാങ്ക് ഡയറക്ടർമാരായ കെ.വി. ബാലകൃഷ്ണൻ, കെ. രോഹിണി, കെ.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ എം. ബാലകൃഷ്ണൻ സ്വാഗതവും എം. ബീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.