കെ.എസ്.ആർ.ടി.സി ബസ് സർവിസ്: എം.എൽ.എ നിവേദനം നൽകി

ചെറുവത്തൂർ: ഡീസൽ ക്ഷാമം മൂലം നിർത്തിവെച്ച കാഞ്ഞങ്ങാട് ഡിപ്പോയിലെ മുഴുവൻ സർവിസുകളും പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജുവിന് എം. രാജഗോപാലന്‍ എം.എല്‍.എ നിവേദനം നൽകി. കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 21 സർവിസുകളിൽ 19 ഉം ഡീസൽ ഇല്ലെന്ന കാരണത്താൽ നിർത്തവെച്ചിരിക്കുകയാണ്. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് ബസുകൾ സമയബന്ധിതമായി സർവിസ് നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.