ചുള്ളി ഗവ. എല്‍.പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു (ലീഡ് ആഡ്..)

വെള്ളരിക്കുണ്ട്: ഉരുള്‍പൊട്ടലുണ്ടായ ബളാല്‍ പഞ്ചായത്തിലെ ചുള്ളി സി.വി. കോളനിയില്‍ നിന്ന് 18 കുടുംബങ്ങളെ ചുള്ളി ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അലക്‌സ് നെടിയകാലയില്‍, പഞ്ചായത്ത് മെംബര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നു. വെള്ളരിക്കുണ്ട് താലൂക്കില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സജ്ജരാണെന്നും മഴ കനത്താല്‍ താലൂക്ക് പരിധിയിലെ പനത്തടി, ബളാല്‍ പാലാവയല്‍ വില്ലേജുകളിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. CHULLI DURITHASWASA CAMP 1.jpg - ഉരുള്‍പൊട്ടലുണ്ടായ ബളാല്‍ പഞ്ചായത്തിലെ ചുള്ളി സി.വി. കോളനിയില്‍നിന്ന് 18 കുടുംബങ്ങൾക്കായി ചുള്ളി ഗവ. എല്‍.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയപ്പോൾ - സബ്കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു ഗതാഗതം നിരോധിച്ചു കാസർകോട്: കോളിച്ചാല്‍ - ചെറുപുഴ മലയോര ഹൈവേയില്‍ ചുള്ളിത്തട്ടിനും ചുള്ളിക്കും ഇടക്കുള്ള ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ ചുള്ളിത്തട്ട്-പുല്ലടി-മാലോം വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.