'ചെറുവത്തൂരിലെ പാർക്കിങ് സംവിധാനം പരിഷ്കരിക്കണം'

ചെറുവത്തൂർ: ചെറുവത്തൂരിലെ പാർക്കിങ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചെറുവത്തൂർ ബസ് സ്റ്റാൻഡ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഞാണങ്കൈ ബാങ്ക് ഓഡിറ്റോറിയത്തിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. അഷറഫ് അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉപഹാരം നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. ലോഹിതാക്ഷൻ, സി.ഐ.ടി.യു ചെറുവത്തൂർ ഏരിയ സെക്രട്ടറി കൈനി കുഞ്ഞിക്കണ്ണൻ, ജില്ല ജോ. സെക്രട്ടറി കെ.ടി. ദിനേശൻ, കെ. ബാലകൃഷ്ണൻ, പി. സതീശൻ, പവിത്രൻ മടക്കര, മണി പാലത്തറ, ഉണ്ണികൃഷ്ണൻ മൊഴക്കോത്ത്, നാരായണൻ കൊക്കോട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.വി. സുനിൽ സ്വാഗതം പറഞ്ഞു പടം..ഓട്ടോ തൊഴിലാളി യൂനിയൻ ചെറുവത്തൂർ ബസ് സ്റ്റാൻഡ് യൂനിറ്റ് സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.