നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി

കാഞ്ഞങ്ങാട്: സ്കൂളിൽ ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അധ്യാപകർ പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തുന്നതിനിടെ സ്കൂളിൽനിന്ന് മുങ്ങിയ നാലു വിദ്യാർഥികളെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പ്രദേശത്തെ ഗവ. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് നാടുവിട്ടത്. നാലു കുട്ടികളെ ഒരേസമയം കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ കുട്ടികളിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അധ്യാപകർ രക്ഷിതാക്കളെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടത്. ഇതോടെ നാലു കുട്ടികളും ഒരുമിച്ച് സ്കൂളിൽനിന്ന് മുങ്ങുകയായിരുന്നു. കുട്ടികളിൽ ഒരാൾ വിളിച്ച് തങ്ങൾ മംഗളൂരുവിൽ ഉള്ളതായി അറിയിക്കുകയായിരുന്നു. ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. കൈയിലുള്ള പണം തീർന്നതോടെയാണ് വീട്ടുകാരെ വിളിച്ചത്. രാത്രി കുട്ടികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.