യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച് രണ്ടിന്

കാസർകോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന് യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തും. ജില്ല നേതൃസമിതി യോഗം ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠൻ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കരിവെള്ളൂർ വിജയൻ, മാഹിൻ കേളോട്ട്, ആർ. ഗംഗാധരൻ, എ.എ. ജലീൽ, കെ. ഖലിദ്, വാരിജാക്ഷൻ കാറഡുക്ക, ടി.എം. ഇഖ്ബാൽ, അബ്ബാസ് ബീഗം, ഇ. അബൂബക്കർ ഹാജി, അർജുൻ തായലങ്ങാടി, ഹമീദ് ബെദിര, ഉമേഷ് അണങ്കൂർ, ബി.എ. ഇസ്മായിൽ, ഹാരിസ് ചൂരി, എം. രാജീവ് നമ്പ്യാർ, സി.എ. അബൂബക്കർ, എം. നാരായണൻ, കെ. പുരുഷോത്തമൻ, കുഞ്ചാർ മുഹമ്മദ്, ബി. കുമാരൻ നമ്പ്യാർ, റഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു. കരുൺ താപ്പ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.