കാസർകോട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതും ജീവനക്കാരെ മർദിച്ചതും ഒരു വിദ്യാർഥി സംഘടനയുടെ മൃഗീയമുഖമാണ് തുറന്നുകാണിക്കുന്നതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ. എസ്.എഫ്.ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളോടുപോലും അനാദരവ് കാണിച്ചുള്ള പ്രതിഷേധം സംഘ്പരിവാറിന് കുടപിടിക്കുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേർത്തു. പ്രതിഷേധ ജ്വാലയിൽ ജില്ല പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി. സുജിത്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. ജയപ്രകാശ് ആചാര്യ, സി.കെ. അരുൺ കുമാർ , ശശി കമ്പല്ലൂർ, ജില്ല സെക്രട്ടറി വി.എം. രാജേഷ്, ആർ. മധുസൂദനൻ, ഗിരീഷ് ആനപ്പെട്ടി, എം. മാധവൻ നമ്പ്യാർ, എസ്.എം. രജനി, രാജേഷ് കമ്പല്ലൂർ, രതീഷ് ബന്തടുക്ക, ജോസ് വെള്ളരിക്കുണ്ട്, ശ്രീനി മോൻ, ഷഫീഖ് തൃക്കരിപ്പൂർ, വി. രതി, പി. പ്രസീത തുടങ്ങിയവർ നേതൃത്വം നൽകി. ngoa എസ്.എഫ്.ഐ അക്രമത്തിൽ കാസർകോട് എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.