നീലേശ്വരം: ബളാൽ വില്ലേജ് ഓഫിസിന് സമീപത്തുകൂടി പോകുന്ന ബളാൽ-അരീക്കര റോഡ് തകർന്ന് അപകടാവസ്ഥയിൽ. ദിവസേന സ്കൂൾ വിദ്യാർഥികൾ അടക്കം നൂറുകണക്കിനാളുകളാണ് ഈ വഴി നടന്നുപോകുന്നത്. ജലസേചനത്തിനുവേണ്ടി റോഡിന്റെ അരികിൽക്കൂടി കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചപ്പോൾ 15 അടിയിൽ കൂടുതൽ ആഴമുള്ള ഗർത്തം രൂപപ്പെട്ടു. രണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഒട്ടേറെ പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന അരീക്കര പ്രദേശത്ത് എത്താനുള്ള റോഡാണിത്. ബളാൽ രജിസ്ട്രാർ ഓഫിസ്, ടെലിഫോൺ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ വഴിയിലാണ് സ്ഥിതിചെയ്യുന്നത്. പൊതുമരാമത്ത് ഏറ്റെടുത്ത റോഡായതുകൊണ്ട് പഞ്ചായത്തിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. അരിക് ഇടിഞ്ഞുപോകുന്ന റോഡിന് അടിയന്തരമായി പാർശ്വഭിത്തികൾ കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.