ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിജിയുടെ പങ്ക് ശ്രദ്ധേയം -കെ.വി. സുജാത

കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ മേഖല കണ്ടെത്തുന്നതിന് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി ) വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത. സിജി കാസർകോട് ചാപ്റ്റർ സംഘടിപ്പിച്ച എജുകഫേ- 22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ.പി. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, എം.ബി. ഷാഫി ഹാജി എന്നിവർ സംസാരിച്ചു. കരിയർ ടോക്കിന് സെൻട്രൽ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഇഫ്താർ അഹമ്മദ് നേതൃത്വം നൽകി. റമീസ് പാറൽ, മുഹമ്മദ് ഫഹീം, അബു സാലി, ഷഫാഹ്, താഹിർ, കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. അബു സാലി സ്വാഗതവും എം.എ. അസ്‍ലം നന്ദിയും പറഞ്ഞു. sujatha: സിജി കാസർകോട് ചാപ്റ്റർ സംഘടിപ്പിച്ച എജുകഫേ- 22 കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.