തൃക്കരിപ്പൂർ: ഗവ. ഹൈസ്കൂൾ മിനി സ്റ്റേഡിയം സംരക്ഷണ പ്രവൃത്തി പൂർത്തിയായി. ജില്ല പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. ഇവിടെ വാഹനങ്ങൾ കയറ്റുന്നതും മാലിന്യങ്ങൾ തള്ളുന്നതും കായികതാരങ്ങൾക്ക് പ്രയാസമുണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് നവീകരണം ആരംഭിച്ചത്. നാലുവശങ്ങളിലും കോൺക്രീറ്റ് ബെൽറ്റ് ഉറപ്പിച്ച് മുകളിൽ സ്റ്റീൽ കൊണ്ടുള്ള വേലി പണിതു. കളിക്കിടെ പന്ത് വെളിയിലേക്ക് പോകാതിരിക്കാൻ വടക്കുഭാഗത്ത് വേലി നൽകിയിട്ടുണ്ട്. ഇടക്കാലത്ത് സിൽവർലൈൻ സർവേക്കല്ല് സ്റ്റേഡിയത്തിന്റെ ഒരുഭാഗത്ത് സ്ഥാപിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പൗരാവലി ഇവിടെ പ്രതിരോധവലയം സംഘടിപ്പിച്ചിരുന്നു. 2016ൽ പൈക്ക പ്രോജക്ടിൽ 7.8 ലക്ഷം രൂപ ചെലവിട്ടാണ് സ്റ്റേഡിയം അഭിവൃദ്ധിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.