ഫ്രറ്റേണിറ്റി അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും

മേൽപറമ്പ: ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെമ്പിരിക്ക യൂനിറ്റ് ചെമ്പിരിക്ക ഗവ. യു.പി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ചെമ്പിരിക്ക ഗവ. യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഗിരിജ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എ.എസ്. വിസ്മയ, സി.എച്ച്. ദീപിക, പ്ലസ് ടുവിൽ മുഴുവൻ എ പ്ലസ് നേടിയ ഖമറുന്നിസ സുൽഫിഖർ അലി, കെ. ഹിബ അസീസ്, പ്ലസ് ടു മികച്ച വിജയം നേടിയ സനത്ത് ബി മാണിയിൽ, ശ്രീജിഷ ശ്രീധരൻ, എൻ.എച്ച്. അസ്മാബി, മുഹമ്മദ് ബാസിൽ ചാപ്പ, നന്ദന ഹരീഷ് മാട്ടക്കാൽ, നഫീസത്ത് അൻസില, കെ.എസ്. നഫ് ല സലീം, നഫീസത്ത് ഫിദ റാഫി, അജ്മൽ അബാസ്, അബ്ദുൽ റഹ്മാൻ ഒ.എ. മർവാൻ മുനവ്വർ, ഫാത്തിമത്ത് ഷഹർബാൻ, ഫാത്തിമത്ത് ഷഹാന, ആയിശത്ത് ഫർഹാന, എസ്.എസ്.എൽ.സി മികച്ച വിജയം നേടിയ ഷസ അഹ്മദ്, ബി. അർച്ചന, ഫാത്തിമത്ത് അദീബ ഫായിസ എന്നിവരെ അനുമോദിച്ചു. സി.എ. യൂസുഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സി.എ. മൊയ്തീൻ കുഞ്ഞി, ബി.കെ. മുഹമ്മദ് കുഞ്ഞി, അബ്ബാസ്, അൻഷാദ് കീഴൂർ, അസ്മ, സീനത്ത് എന്നിവർ സംസാരിച്ചു. എം.എ. ഷംസീർ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ഷഹ്ബാസ് കോളിയാട്ട് സ്വാഗതവും അജ്മൽ അബ്ബാസ് നന്ദിയും പറഞ്ഞു. freternity: ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെമ്പിരിക്കയിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും ചെമ്പിരിക്ക ഗവ. യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.