നീലേശ്വരം: അഞ്ചാമത് തണൽ കെ.എം. ജോസ് എൻഡോവ്മെന്റ് യുവ സംരംഭകരായ കെ. ശ്രീജിത്തിനും കെ. ശ്രീകാന്തിനും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്തങ്ങളായ ചമയക്കോപ്പുകളൊരുക്കി ദേവൻ ആർട്സ് ആൻഡ് നർത്തകി എന്ന സ്ഥാപനത്തെ കേരളത്തിനകത്തും പുറത്തും പ്രശസ്തിയിൽ എത്തിച്ചതിനുപിറകിലെ പ്രയത്നമാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ സ്ഥാപകാംഗവും കമ്പിതപാൽ ജീവനക്കാരനുമായിരുന്ന അന്തരിച്ച കെ.എം. ജോസിന്റെ സ്മരണക്കാണ് അവാർഡ് ഏർപ്പെടുത്തിയത്. 10000 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. ജൂൺ 26ന് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇ.പി. രാജഗോപാലൻ അവാർഡ് ദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.