കാഞ്ഞങ്ങാട്: ബിസിനസിൽ പങ്കാളികളാക്കി ഉയർന്ന ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് ഏഴാംമൈൽ സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പോർക്കളം തോണിക്കൽ ഹൗസിൽ പി. റംഷീദിന്റെ പരാതിയിലാണ് കേസ്. പാലക്കാട് സ്വദേശികളായ വിഷ്ണു, സന്ദീപ്, പ്രവീൺ, മലപ്പുറത്തെ രോഹൻ, തിരുവനന്തപുരം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് കേസ്. സിവിറ്റാസ് ലേണിങ് ഇൻറർനാഷനൽ പ്രൈവറ്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2020 ജൂലൈ മുതൽ റംഷീദും സുഹൃത്തുക്കളും പണം നിക്ഷേപിച്ചിരുന്നു. എന്നാൽ, ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. 83,0000 രൂപയും ലാഭവിഹിതവുമാണ് ഇവർക്ക് ലഭിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.