തൃക്കരിപ്പൂർ: റോട്ടറിയുടെ സാമൂഹികാരോഗ്യ മേഖലയിലെ പദ്ധതിയായ റോട്ടറി കമ്യൂണിറ്റി സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലെ വിദഗ്ധ ഡോക്ടർമാരെ ആഴ്ചയിൽ ഒരുദിവസം സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരു സ്ഥിരം സംവിധാനം ഇതിനായി ഒരുക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിൽ പരിശീലനം ആരംഭിക്കും. തൃക്കരിപ്പൂർ റോട്ടറിയുടെ പുതിയ ഭാരവാഹികൾ 19ന് സ്ഥാനമേൽക്കും. വാർത്തസമ്മേളനത്തിൽ നിയുക്ത ഭാരവാഹികളായ അസി. ഗവർണർ സി. സുനിൽകുമാർ, പ്രസിഡന്റ് വി.വി. ഗോപാൽ, ട്രഷറർ ടി.വി. ബാലകൃഷ്ണൻ, പ്രോഗ്രാം കോഓഡിനേറ്റർ കെ.വി. ഗംഗാധരൻ, കെ.കെ. രാമൻ, സി. ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.