നവകേരള കര്‍മപദ്ധതി പരിശീലന പരിപാടി

കാസർകോട്: ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. വി. സുരേശന്‍ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിലെ ഡോ. ശ്രീജിത്ത് കൃഷ്ണന്‍, ജില്ല ആശുപത്രി ജൂനിയര്‍ കണ്‍സൽട്ടന്റ് പള്‍മനറി മെഡിസിന്‍ ഡോ. കെ.സി. പ്രവീണ്‍, അസി. സര്‍ജന്‍ ഡോ. സുശോബ് കുമാര്‍, പാലിയേറ്റിവ് കോഓഡിനേറ്റര്‍ ഷിജി ശേഖര്‍, അനു അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: ജില്ല മെഡിക്കല്‍ ഓഫിസര്‍ എ.വി. രാംദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.