കാസർകോട്: ജില്ലയിലെ സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് കടാശ്വാസം. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഗുണഭോക്താക്കള്‍ക്കായി 43,709 രൂപ അനുവദിച്ചതായി സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സംഘങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. പ്രീമെട്രിക് സ്‌കോളര്‍ഷിപ് വിവരങ്ങള്‍ ഹാജരാക്കണം കാസര്‍കോട്: ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ പത്തുവരെയുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കാളോര്‍ഷിപ് ഒന്നാം ഗഡു വിതരണം ചെയ്യുന്നതിന് അര്‍ഹരായവരുടെ വിവരങ്ങള്‍ സ്ഥാപന മേധാവികള്‍ ജൂണ്‍ 30നുമുമ്പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ ഹാജരാക്കണം. സ്‌കൂള്‍ കോഡ്, കുട്ടികളുടെ പേര്, ക്ലാസ്, ജാതി, ഫോണ്‍, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി എന്നിവ അടങ്ങിയ എക്‌സൽ ഷീറ്റില്‍ തയാറാക്കിയ ലിസ്റ്റ് സ്ഥാപന മേധാവികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ksdtdo@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. ഹാര്‍ഡ് കോപ്പി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ നേരിട്ട് ലഭ്യമാക്കണം. ഫോണ്‍: 04994 255466 ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം കാസർകോട്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ഫോണ്‍: കോഴിക്കോട് - 0495 2377786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.