വി.വി. സ്മാരക സമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രി ഒ.പി. തുടങ്ങി

ചെറുവത്തൂർ: വി.വി. സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രി കാല ഒ.പി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. അനിൽകുമാർ , എം. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വല്ലി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. പത്മിനി, രാജേന്ദ്രൻ പയ്യാടക്കത്ത്, ആശുപത്രിമാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കുത്തൂർ കണ്ണൻമാഷ്, മുകേഷ് ബാലകൃഷ്ണൻ, പി.പി. ഗോവിന്ദൻ, സുരേഷ് പുതിയ പുരയിൽ, രഘൂത്തമൻ, ഡോ. ടി.വി. സുരേന്ദ്രൻ ടി. രാജൻ എന്നിവർ സംസാരിച്ചു. ഡോ. ഡി.ജി. രമേഷ് സ്വാഗതവും ഡോ. അഞ്ജു രവീന്ദ്രൻ നന്ദിയും പറഞ്ഞു. വൈകീട്ട് ആറു മുതൽ 11 വരെയാണ് ഒ.പി. സേവനം. പടം :ചെറുവത്തൂർ വി.വി. സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രി കാല ഒ.പി നീലേശ്വ രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.