കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖല, ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ സമഗ്ര വികസനത്തിന് കരട് പദ്ധതി രേഖയില്‍ ഊന്നല്‍ നല്‍കി. പഞ്ചായത്ത് എ.ഡി.പി ഹരിദാസ്, കില ഫാക്കല്‍റ്റി എം. ഗംഗാധരന്‍ നായര്‍, ബി.കെ. നാരായണന്‍, റൈസ റാഷിദ്, ഇ. മോഹന്‍, അനീസ മണ്‍സൂര്‍, എസ്.എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കുളച്ചപ്പ്, എ. അനന്യ, എ. ശ്യാമള, പി. രവീന്ദ്രന്‍, നാരായണിക്കുട്ടി, വി. സത്യവതി, രമേശന്‍ മുതല പാറ, നബീസ സത്താര്‍, സെക്രട്ടറി പ്രശാന്ത് കുമാര്‍, ഇ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുംഭാര കോളനികളുടെ വികസനം: പദ്ധതി നിർദേശങ്ങൾ ക്ഷണിച്ചു കാസർകോട്: കുംഭാര കോളനി നവീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പദ്ധതി നിർദേശങ്ങൾ ക്ഷണിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഒരു കോളനിക്ക് ഒരു കോടി രൂപ ധനസഹായം അനുവദിക്കും. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in സന്ദര്‍ശിക്കുക . ഫോണ്‍ 0495-2377786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.