ജില്ലയെ മാലിന്യമുക്തമാക്കാൻ കർമ പദ്ധതികൾ ആവിഷ്കരിക്കും

കാസർകോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ കർമ പദ്ധതികൾ ആവിഷ്കരിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിവിധ വിധിന്യായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജില്ലതല മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും കര്‍മപദ്ധതികള്‍ തയാറാക്കും. ജില്ലയിലെ മുഴുവന്‍ വീടുകളും വാണിജ്യ സ്ഥാപനങ്ങളും അജൈവ മാലിന്യം ഹരിതകര്‍മ സേനക്ക് കൈമാറണം. ഹരിത കര്‍മസേനക്ക് പ്രതിമാസം യൂസര്‍ ഫീസായ 100 രൂപ നല്‍കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. വീടുകൾ യൂസര്‍ ഫീസായി 50 രൂപ ഹരിതകര്‍മസേനക്ക് നല്‍കണം. ആഡംബര നികുതി അടക്കുന്ന വീടുകള്‍ യൂസര്‍ ഫീസ് നല്‍കാതിരിക്കുകയോ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരിൽനിന്ന് 2000 രൂപ വരെ പിഴയീടാക്കും. മാലിന്യം ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നവർക്ക് 10,000 മുതൽ 25,000 രൂപ വരെയുള്ള പിഴയും ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള തടവും ലഭിക്കുമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.