ബാലവേല വിരുദ്ധദിനം

നീലേശ്വരം: നീലേശ്വരം ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ചയ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. ഭരതൻ അധ്യക്ഷത വഹിച്ചു. പി. നാരായണൻ, കാഞ്ഞങ്ങാട് കൺട്രോൾ റൂം അസി. സബ് ഇൻസ്പെക്ടർ പി. രാമകൃഷ്ണൻ, പിങ്ക് പട്രോളിങ് ഓഫിസർ പി.ജെ. സക്കീനത്ത്, ടി.വി. ജയരാജൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, മരിയ ഷാജി, ശ്രീയ കാർത്തിക, കമ്യൂണിറ്റി പൊലീസ് ഓഫിസർ ടി.വി. ജയരാജ് എന്നിവർ സംസാരിച്ചു. nlr balavela virudha dinam: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.