കാഞ്ഞങ്ങാട്: വിലത്തകർച്ച കാരണം ദുരിതമനുഭവിക്കുന്ന നാളികേര കർഷകരെ സഹായിക്കുന്നതിന് നാളികേര സംഭരണം കാര്യക്ഷമമാക്കണമെന്നും സംഭരിക്കുന്ന തേങ്ങയുടെ വില ഉടൻ പണമായി നൽകാൻ സംവിധാനമൊരുക്കണമെന്നും കേരള കോൺഗ്രസ് ബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ബി ജില്ല പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഷാജി പൂങ്കാവനം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, കെ.ടി.യു.സി.ബി ജില്ല പ്രസിഡന്റ് രാജീവൻ പുതുക്കളം, യൂത്ത് ഫ്രണ്ട് ബി ജില്ല പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, കർഷക കോൺഗ്രസ് ബി ജില്ല ജനറൽ സെക്രട്ടറി അഗസ്ത്യൻ നടയ്ക്കൽ, പവിത്രൻ, വിജിത്ത് തെരുവത്ത്, വിനോദ് കുമാർ തോയമ്മൽ, കെ. മോഹനൻ, പ്രജിത്ത് കുശാൽ നഗർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷാജി പൂങ്കാവനം (പ്രസി.), വിനോദ് കുമാർ തോയമ്മൽ (വൈ.പ്രസി.), പ്രജിത്ത് കുശാൽ നഗർ, കെ. മോഹനൻ (ജന.സെക്ര.), മധു അട്ടേങ്ങാനം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.