യു.ഡി.എഫ് പ്രകടനം

നീലേശ്വരം: തൃക്കാക്കര വിജയത്തിൽ യു.ഡി.എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. നീലേശ്വരം കോൺവൻറ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റിൽ സമാപിച്ചു. പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ ഇ.എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, അഡ്വ. നസീർ, ടി.വി. ഉമേശൻ, എറുവാട്ട് മോഹനൻ, ഇ. ഷജീർ, റഫീഖ് കോട്ടപ്പുറം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. nlr udf നീലേശ്വരത്ത് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.