ചെറുവത്തൂർ: കളരിമുറകളോട് സമാനമായ അടവുകളും ചുവടുകളുമായി ഏച്ചിക്കൊവ്വലിൽ ഇപ്പോൾ മുഴങ്ങുന്നത് കോൽക്കളി താളം. ഏച്ചിക്കൊവ്വൽ തണൽ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കോൽക്കളി പരിശീലനം നടക്കുന്നത്. പരമ്പരാഗത പാട്ടുകൾക്കൊപ്പം മതമൈത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പാട്ടുകളും ഉൾപ്പെടുത്തിയാണ് പരിശീലനം. വട്ടക്കോൽ, തെറ്റിക്കോൽ, കോത്ത് കളി, തടുത്തു കളി, ചാഞ്ഞുകളി എന്നിവയെല്ലാം പരിശീലനത്തിലുണ്ട്. ജനാർദനൻ നായരുടെയും ശശിധര പൊതുവാളുടെയും ശിക്ഷണത്തിലാണ് കോൽക്കളി പഠനം നടക്കുന്നത്. ഒപ്പം ധാരാളം ഗുണപാഠ കഥകളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. നൈഷധം (നളദമയന്തി), സന്ദേശം, സ്യമന്തക കഥ, സന്ദേശം തുടങ്ങിയ സാരോപദേശകഥകളും പഠിപ്പിച്ചാണ് കുട്ടികളെ വിടുക. വൈകീട്ട് 6.30 മുതൽ 7.30 വരെയാണ് പരിശീലനം. പടം.. ഏച്ചിക്കൊവ്വൽ തണൽ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന കോൽക്കളി പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.