നീലേശ്വരം: വീടുകളിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലേക്കും പച്ചക്കറിത്തൈകൾ എത്തിക്കുന്നതിനായി നീലേശ്വരം നഗരസഭയിൽ കൃഷി വകുപ്പിന്റെ തൈവണ്ടി. നഗരസഭ അധ്യക്ഷ ടി.വി. ശാന്ത തൈവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. രവീന്ദ്രൻ, പി. ഭാർഗവി, പി. കുഞ്ഞിരാമൻ, കൃഷി ഓഫിസർ കെ.എ. ഷിജോ, പി.പി. കപിൽ, വി. ശ്രീജ, ദീപ്തി, ഷിജി എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ തയാറായ പച്ചക്കറിത്തൈകൾ ഒന്നു മുതൽ 10 വരെ വാർഡുകളിൽ വിതരണം ചെയ്യും. ഒരു വാർഡിലെ 100 വീടുകളിലെങ്കിലും 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ സന്ദേശം എത്തിക്കാനും മഴക്കാല പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. nlr veg. tree പച്ചക്കറി തൈവണ്ടി നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.