കാഞ്ഞങ്ങാട്: വർണ്ണക്കുടകൾ ചൂടി കുരുന്നുകൾ , തലയിൽ വർണാഭമായ തൊപ്പികൾ , കൈയിൽ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , കൊഴുപ്പ് കൂട്ടാൻ ചെണ്ടമേളക്കാരുടെ അകമ്പടി . രക്ഷിതാക്കളുടെ കൈകൾ പിടിച്ച് കുരുന്നുകൾ സ്‌കൂളിന്റെ അങ്കണത്തിലേക്ക് നടന്നപ്പോൾ കണ്ടു നിന്നവർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി മാറി മുക്കൂട് ഗവ. എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം. വാർഡ് മെംബർ എം. ബാലകൃഷ്ണൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ , വാർഡ് മെംബർ ഹാജിറ സലാം , ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ഭാരവാഹികളായ എം.ബി. ഹനീഫ , ഗോവിന്ദൻ നമ്പൂതിരി , അജാനൂർ ലയൺസ് ക്ലബ് ഭാരവാഹികളായ സുനിൽ രാജ് , സി.പി. സുബൈർ , സുകുമാരൻ പൂച്ചക്കാട് , ഖിദ്മത്തുൽ ഇസ്‍ലാം ചാരിറ്റി സെന്റർ ഭാരവാഹികളായ ഫൈസൽ മുക്കൂട് , മുഹമ്മദ് കുഞ്ഞി മീത്തൽ , എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അനീഷ് ചിത്താരി , ഡി.വൈ.എഫ്.ഐ കുന്നത്ത്കടവ് യൂനിറ്റ് സെക്രട്ടറി അഭിലാഷ് , ഐ.എൻ.എൽ പ്രതിനിധി ഹമീദ് മുക്കൂട് എന്നിവർ സംസാരിച്ചു. ചടങ്ങിന് ധനുഷ് മാഷ് സ്വാഗതവും സുജിത ടീച്ചർ നന്ദിയും പറഞ്ഞു. പടം: ks skb9 mukkood school അജാനൂർ മുക്കൂട് ഗവ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.