സംരംഭകർ വിപണിയിലെ മാറ്റം തിരിച്ചറിയണം -മന്ത്രി

നീലേശ്വരം: വിപണിയറിഞ്ഞ് ഉൽപന്നങ്ങൾ ഉണ്ടാക്കാനും വിപണനം ചെയ്യാനുമുള്ള നൂതന വിദ്യകൾ വനിതകൾക്ക് സ്വായത്തമാക്കുന്നതിന് വനിത സംരംഭകത്വ സെമിനാർ ഉപകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വനിതകളുടെ ജീവനോപാധിക്ക് വഴിയൊരുക്കുന്നതിന് 'പ്രൗഢ' വനിത ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ നീലേശ്വരം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലേശ്വരം ജെ.സി.ഐ വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകി അവരെ സംരംഭത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രസിഡന്റ് സി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയും നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത വിശിഷ്ടാതിഥിയുമായി. നഗരസഭ കൗൺസിലർ ഇ. ഷജീർ, ഫോക്‍ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ, ജെ.സി.ഐ വനിത വിഭാഗം മേഖല ഡയറക്ടർ ചന്ദ്രലേഖ, ഡോ. പി. രതീഷ്, വി.വി. ഹരിശങ്കർ എന്നിവർ സംസാരിച്ചു. വി.കെ. ജോഷ്ന പദ്ധതി വിശദീകരണം നടത്തി. സെമിനാറിൽ കാസർകോട് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ ചെറുകിട സംരംഭകർക്കുള്ള വായ്പകളും പദ്ധതികളും എന്ന വിഷയവും സംരംഭകത്വ പരിശീലകൻ പി. അഭയൻ നൂതന മാർക്കറ്റിങ് രീതികളും സാധ്യതകളും എന്ന വിഷയവും അവതരിപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ സംഗീത അഭയ് സ്വാഗതവും വിപിന സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.