ഇടതു സർക്കാർ വർഗീയത വികസിപ്പിക്കുന്നു- രമേശ് ചെന്നിത്തല

കാസർകോട്: കേരളത്തിലെ ഇടതുസർക്കാർ വർഗീയതയെ വികസിപ്പിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെസ്റ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്ത ചേരിതിരിവുണ്ടാക്കാനാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ ശ്രമിക്കുന്നത്. യു.ഡി.എഫ് തൃക്കാക്കരയിൽ ചരിത്ര വിജയം നേടും. മോദി സർക്കാർ എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്ത് വിഭാഗീയ ശ്രമങ്ങളാണ് നടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി പൂട്ടികൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട നിലയിലാണ്. കേന്ദ്ര സർക്കാറിന്റെ അതേ നയങ്ങളാണ് കേരളത്തിലും പിൻതുടരുന്നത്. വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. പി.സി. ജോർജ്‌ കേസിൽ ഇക്കാര്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, കെ.പി. കുഞ്ഞിക്കണ്ണൻ, കരുൺതാപ്പ, എ. ഗോവിന്ദൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.