യാത്രാസൗകര്യമില്ല: നാട്ടുകാർ ജീപ്പ് വാങ്ങുന്നു

നീലേശ്വരം: ബളാൽ പഞ്ചായത്തിലെ അരീങ്കല്ല്, അരീക്കര, പൊടിപ്പളം, അത്തിക്കടവ്, വീട്ടിയൊടി, ആലടിത്തട്ട്, പന്നിയെറിഞ്ഞകൊല്ലി പ്രദേശത്തെ ജനങ്ങൾ യാത്രാസൗകര്യമില്ലാതെ പ്രയാസപ്പെടുന്നു. ഇതോടെ നാട്ടുകാർ ഒത്തുകൂടി താൽക്കാലിക പരിഹാരത്തിന് തയാറെടുക്കുകയാണ്. പണം സ്വരൂപിച്ച് സ്വന്തമായി ജീപ്പ് വാങ്ങാനാണ് തീരുമാനം. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, സ്കൂൾ, ബാങ്ക്, റേഷൻകട എന്നിവിടങ്ങളിലേക്ക് പോകാൻ കഴിഞ്ഞ മൂന്നുവർഷമായി ഇവിടത്തുകാർ യാത്രാദുരിതം അനുഭവിക്കുകയാണ്. ഇതിന് പരിഹാരം കാണൻ 'അരീങ്കല്ല് നമ്മുടെ നാട്' വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ജീപ്പ് വാങ്ങി യാത്രാദുരിതത്തിന് പരിഹാരം കാണും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ വാർഡ് മെംബർ പി. പത്മാവതി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി. രാഘവൻ (പ്രസി.), രമണി ബാലകൃഷ്ണൻ (സെക്ര.), കെ. സു​േരന്ദ്രൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.