എസ്.ടി.യു ധർണ

കാസർകോട്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും മണൽ വാരൽ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു നിർമാണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അശ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എ. ഇബ്രാഹിം എതിർത്തോട് അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ല നേതാക്കളായ മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, പി.ഐ.എ ലത്തീഫ്, എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി എന്നിവർ സംസാരിച്ചു. ധർണക്ക് ഫെഡറേഷൻ ജില്ല നേതാക്കളായ എം.കെ. ഇബ്രാഹിം, അബ്ദുൽ റഹ്മാൻ കടമ്പള, എ.എച്ച്. മുഹമ്മദ്, ശിഹാബ് റഹ്മാനിയ നഗർ, ഹനീഫ പാറ ചെങ്കള, ഫുളൈൽ എന്നിവർ നേതൃത്വം നൽകി. --------- STU: നിർമാണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അശ്റഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.