ചെറുവത്തൂർ: പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി കുട്ടികളുടെ കൂട്ടായ്മയായ 'കൂച്ച്' സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ കൂട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു ''ചക്കക്കുപ്പുണ്ട്, കണ്ടാൽ മിണ്ടേണം''. 'ചക്കക്കുപ്പുണ്ടോ? കണ്ടാമിണ്ടണ്ട' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ വൈവിധ്യങ്ങളായ വിഷയത്തിൽ പരിശീലനം കിട്ടിയ കുട്ടികളെല്ലാം കൂടിയാണ് ഇങ്ങനെ പറഞ്ഞത്. ഒരുമ, സഹകരണം, സഹവർത്തിത്വം, സംഘബോധം തുടങ്ങിയ മൂല്യങ്ങൾ പകർന്നുനൽകുന്ന സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയത്. ക്യാമ്പിലെത്തിയ കുട്ടികൾക്കെല്ലാം ചക്ക വിഭവങ്ങൾ നൽകിയത് വേറിട്ട അനുഭവമായി. സർട്ടിഫിക്കറ്റ് നൽകുന്ന പതിവുരീതിക്ക് പകരം ക്യാമ്പിൽ പങ്കെടുത്ത 150ഓളം കുട്ടികൾക്ക് സമ്മാനമായി മോഹിത് നഗർ കവുങ്ങിൻ തൈകൾ നൽകിയത് നാളെയുടെ പച്ചപ്പിനുള്ള തുടക്കമായി കുട്ടികൾ ഏറ്റെടുത്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഓഡിനേറ്റർ എ.വി. ബാബു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഗൗതം എരവിലിനെ അനുമോദിച്ചു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ ഡോ. എം ബാലന് ഉപഹാരം സമർപ്പിച്ചു. കൂച്ച് പ്രസിഡന്റ് സ്വാതി സംസാരിച്ചു. കൂച്ച് കോഓഡിനേറ്റർ ടി. മനോജ് സ്വാഗതവും പിഫാസോ മാതൃകം സെക്രട്ടറി സയ്ദ ഷാജഹാൻ നന്ദിയും പറഞ്ഞു. 'ഉണ്ണികളേ ഒരു കഥ പറയാം' സെഷൻ ബാലചന്ദ്രൻ എരവിലും കളിയൊരുക്കവുമായി രാഹുൽ ഉദിനൂരും മാത് മാജിക്കുമായി അപ്യാൽ രാജനും കാർത്തിക് രാജും ക്യാമ്പിലെത്തി. ---------- പടം.. പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.