നീലേശ്വരം വാർത്ത ( ചെറിയBoxil കൊടുക്കണം ) നീലേശ്വരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പ്രഗല്ഭരായ വ്യക്തികളാണ് ജൂറിയിലുള്ളത്. ആ ജൂറിയുടെ തീരുമാനങ്ങൾ അംഗീകരിക്കണം. അവാർഡുകൾ ലഭിക്കാത്തവരാണ് പരാതികളുമായി രംഗത്തു വരുന്ന തെന്നും അദ്ദേഹം പറഞ്ഞു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി-ശക്തി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വേണുമാങ്ങാട് പ്രഥമ നാടക പുരസ്‌കാരം എന്നിവ നേടിയ രാജ്‌മോഹന്‍ നീലേശ്വരത്തിന് നീലേശ്വരം പൗരാവലി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലേശ്വരം ജോളി ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ സംഘാടകസമിതി ചെയര്‍മാന്‍ പ്രഫ.കെ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ആദരവ് സമർപ്പിച്ചു. കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് വിശിഷ്ടാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.