ചെറുവത്തൂർ: കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക് കൊടക്കാട് പടിഞ്ഞാറെക്കരയിലെ വിമുക്ത ഭടൻ ടി.വി. ബാലൻ അഞ്ച് സെന്റ് ഭൂമി നൽകി. കനിവ് പാലിയേറ്റിവ് സൊസൈറ്റിയുടെ കൊടക്കാട് ഈസ്റ്റ് ക്ലസ്റ്ററിലെ സ്വയം സന്നദ്ധരായെത്തിയ 30 പാലിയേറ്റിവ് വളന്‍റിയർമാർക്കുള്ള ഏകദിന പരിശീലനം നടക്കുന്ന വേദിയിലെത്തിയാണ് ടി.വി. ബാലൻ തെന്റ ഇഷ്ടദാനം കൈമാറിയത്. തെന്റ പേരിൽ റോഡരികിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ച് സൻെറ് സ്ഥലമാണ് നൽകിയത്. കൊടക്കാട് പ്രദേശത്തെ മാതൃക കർഷകൻ എന്ന നിലയിൽ ശ്രദ്ധേയനായ ബാലൻ സൈനിക സേവനത്തിനു ശേഷം എസ്.ബി.ഐ യിൽ ജോലി നോക്കിയിരുന്നു. ജോലിയോടൊപ്പം കൃഷിഭൂമിയിൽ പൊന്നുവിളയിച്ച ഇദ്ദേഹം തൻ്റെ സഹജീവി സ്നേഹം വിളിച്ചോതിയാണ് കനിവ് പ്രവർത്തനത്തിന് ശക്തിപകരുന്ന സൽകർമ്മം ചെയ്തത്. വേദിയിലെത്തിയ ബാലൻ ഭൂമിയുടെ രേഖ കനിവ് ജില്ല സെക്രട്ടറി പി .പി. സുകുമാരന് കൈമാറിയപ്പോൾ ഏവർക്കും അത് ഹൃദയസ്പർശിയായ അനുഭവമായി. കനിവ് പ്രവർത്തനത്തിൽ തനത് മാതൃക തീർക്കുന്ന കൊടക്കാട് ഈസ്റ്റ് ക്ലസ്റ്റർ ഇതിനകം 3 വീൽചെയർ, 4 പൾസ് ഓക്സിമീറ്റർ ,3 ഏയർ ബെഡ്, 2 വാക്കിങ് സ്റ്റിക്ക്, കൂടാതെ ഏറെ സഹായങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എം.വി.മധുകുമാറും പി.ടി. മോഹനനുമാണ് ഈ ക്ലസ്റ്ററിനെ നയിക്കുന്നത്. പടം : ബാലൻ ഭൂമിയുടെ രേഖ കനിവ് ജില്ല സെക്രട്ടറി പി .പി. സുകുമാരന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.