കാലവര്‍ഷം തുടങ്ങും മുമ്പേ ഓവുചാലുകള്‍ നന്നാക്കണം

ഉദുമ: കാലവര്‍ഷം തുടക്കത്തില്‍ തന്നെ മേല്‍പറമ്പ് ജങ്ഷന്‍ മുതല്‍ നയാ ബസാര്‍ വരെയുള്ള മഴവെള്ള ഓവുചാലുകള്‍ മാലിന്യങ്ങള്‍ വൃത്തിയാക്കണമെന്നും നഗരമധ്യത്തില്‍ പൊതു ശൗചാലയം പണിയണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പറമ്പ് യൂനിറ്റ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതിന് പരിഹാരമാർഗം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ. അഹ്മദ് ശരീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് എ .അബ്ദുല്‍ നസീർ അധ്യക്ഷത വഹിച്ചു. പഴയകാല വ്യാപാരികളെ ആദരിച്ചു. ജില്ല സെക്രട്ടറി ഹരിഹരസുതന്‍, ഗോപിനാഥന്‍ മുതിരക്കന്‍, ഉദുമ മേഖല സെക്രട്ടറി അബ്ദുല്‍ നിസ്സാര്‍ ചട്ടഞ്ചാല്‍, കെ.കെ. ഉദയന്‍ , മുനീര്‍ ബെസ്റ്റ് ബേക്കറി, അമീറലി മലബാര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.എ. അബ്ദുല്‍ നസീര്‍( പ്രസി.), കെ.കെ. ഉദയന്‍ (ജന. സെക്ര.), മുനീര്‍ ബെസ്റ്റ് ബേക്കറി (ട്രഷ.), ഷംസുദ്ദീന്‍ കട്ടക്കാല്‍ (വൈസ് പ്രസി.)​, ജോ. സെക്രട്ടറിയായി ജാഫര്‍ സെല്‍ വേള്‍ഡിനെയും തെരഞ്ഞെടുത്തു. പടം...kvves photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.